കാരന്തൂർ മെംസ് വിദ്യാർഥികൾ പൊതിച്ചോർ വിതരണം നടത്തി

മെംസ് സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച പൊതിച്ചോറുമായി
മെംസ് സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച പൊതിച്ചോറുമായി
കുന്ദമംഗലം: കാരന്തൂർ മെംസ് ഇൻ്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ നഗരത്തിൽ പൊതിച്ചോറ് വിതരണം നടത്തി. ലോക ഭക്ഷ്യദിനം, അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം എന്നിവയോടനുബന്ധിച്ചാണ് വിദ്യാർഥികളിൽ നിന്ന് സമാഹരിച്ച 300 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. സ്കൂളിലെ എസ് പി സി, ജെ ആർ സി തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു വിതരണം. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ശാഫി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശഹീർ അസ്ഹരി, സ്വദർ മുഅലിം ഹുസൈൻ സഖാഫി, അധ്യാപകരായ സുഹൈൽ, ശൗഖത്ത്. റനീഷ് മോൻ, ഹൈദരലി ഖുതുബി, സനിൻ വടക്കൻ, ശാഹിദ നേതൃത്വം നൽകി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved