നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ പുസ്തക പ്രകാശനം ഇന്ന്


കോഴിക്കോട്: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ജാമിഅ മർകസ് മുദരിസുമായിരുന്ന 'നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാരു'ടെ ജീവചരിത്രം ഇന്ന് പ്രകാശിതമാകും. ധൈഷണിക സംഭാവനകളെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം ബാസിത്ത് ഹംസ നൂറാനിയാണ് രചിച്ചിരിക്കുന്നത്. കേരളത്തിലെ മുസ്ലിം നവോഥാന നായകരെ കുറിച്ചുള്ള ഗവേഷണത്തിനായി നടക്കുന്ന 'മേക്കേഴ്സ് ഓഫ് ഇസ്ലാം ഇൻ മലബാർ' പരമ്പരയുടെ ഭാഗമായാണ് പുസ്തകം പുറത്തിറക്കുന്നത്. മർകസ് നോളജ് സിറ്റിയിലെ മലൈബാർ ഫൗണ്ടേഷനാണ് പ്രസാധകർ.
മർകസിൽ ഇന്ന് നടക്കുന്ന സമസ്ത പണ്ഡിത സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പുസ്തകം പ്രകാശനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ആദ്യ പ്രതി ഏറ്റുവാങ്ങും.
പ്രീ പബ്ലിക്കേഷൻ ബുക്കിംഗിനും കോപ്പികൾക്കുമായി +91 7034 022 055 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രസാധകർ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം