ഹള്റയും ജീലാനി അനുസ്മരണവും നാളെ
വൈകിട്ട് 5ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും....

വൈകിട്ട് 5ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും....

നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കാറുള്ള ഹള്റത്തുല്‍ ഫുതൂഹ് ആത്മീയ സംഗമവും ജീലാനി അനുസ്മരണവും നാളെ. വൈകിട്ട് 5ന് ആരംഭിക്കുന്ന സംഗമത്തില്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്, ദലാഇല്‍ ജല്‍സ, വിര്‍ദുല്ലത്വീഫ്, ഹള്റ തുടങ്ങിയവ നടക്കും. രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് വിശ്വാസികള്‍ സംബന്ധിക്കും. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളും ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്. മജ്ലിസിന് സയ്യിദ് ശാഫി ബാഅലവി വളപട്ടണം നേതൃത്വം നല്‍കും. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തില് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്. മജ്ലിസില്‍ വിര്‍ദുല്ലത്വീഫും ഹദ്ദാദ് റാത്തീബും തബറുക് വിതരണവും നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, ആലിക്കുഞ്ഞി മുസ്ലിയാർ, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാർ, മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം