ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2024 നവംബർ 15 മുതൽ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബർ അഞ്ചിനാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി. 2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാം. ഡിസംബർ 15 നു ശേഷം വെബ്സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക. വെബ്സൈറ്റ് www.safoundation.in വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും 8714786111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം