40 വര്‍ഷത്തെ പരിചയ സമ്പന്നനായ ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും...
Markaz Live News
November 18, 2024
Updated
നോളജ് സിറ്റി: കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ഇന്ന് മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ വെച്ച് നടക്കും. ഉച്ചക്ക് 2 മുതല്‍ 4 വരെ നടക്കുന്ന ക്യാമ്പില്‍ 40 വര്‍ഷത്തെ പരിചയ സമ്പന്നനായ പീഡിയാട്രിഷന് ഡോ. ഇഫ്തികാറുദ്ദീന്‍ പരിശോധന നടത്തും. കുട്ടികളിലെ വിരശല്യം, കിടക്കയില്‍ മൂത്രമൊഴിക്കുക, പോഷകാഹാരക്കുറവ്, വിളര്‍ച്ച, ജലദോഷം, പനി, ചുമ, ആസ്ത്മ, ടോണ്‍സിലൈറ്റിസ്, വെള്ളപാണ്ട്, വിക്ക്, വളര്‍ച്ചക്കുറവ്, തടി- തൊലി സംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായ അസുഖങ്ങള്‍ക്കാണ് ക്യാമ്പില്‍ ചികിത്സ നല്‍കുന്നത്. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി 6235 998811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു