മുത്ത്നബി മെഗാ ക്വിസ്: ജേതാക്കളെ സുൽത്വാനുൽ ഉലമ അനുമോദിച്ചു.

മുത്ത്നബി മെഗാ ക്വിസ് ജേതാക്കളായ മർകസ് വിദ്യാർഥികൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉപഹാരം നൽകുന്നു.
മുത്ത്നബി മെഗാ ക്വിസ് ജേതാക്കളായ മർകസ് വിദ്യാർഥികൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ഉപഹാരം നൽകുന്നു.
കാരന്തൂർ: തിരുനബി(സ്വ)യുടെ സമ്പൂർണ ജീവിതത്തെക്കുറിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച മുത്ത്നബി(സ്വ) മെഗാ ക്വിസ് ജേതാക്കളായ മർകസ് വിദ്യാർഥികളെ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിനന്ദിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മർകസ് പബ്ലിക് സ്കൂൾ ഐക്കരപ്പടിയിലെ പി മുഹമ്മദ് അബ്ദുൽ ഹാദി, മുഹമ്മദ് ശാമിൽ കെ എസ് എന്നിവരെയാണ് മർകസ് സാരഥി അഭിനന്ദിച്ചത്. തിരുനബി(സ്വ)യുടെ ജീവിതം അടുത്തറിയാൻ ശ്രമിച്ച വിദ്യാർഥികളുടെ ഉദ്യമത്തെ പ്രശംസിച്ച കാന്തപുരം ഉസ്താദ് നബിസന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പുതുതലമുറ മുന്നോട്ട് വരണമെന്നും ഉണർത്തി.
അബ്ദുൽ ഹാദി തുടർച്ചയായി മൂന്നാം തവണയാണിത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. അഞ്ചാം തരത്തിൽ നിന്ന് രണ്ടാം സ്ഥാനവും ആറ്, ഏഴ് ക്ലാസ്സുകളിൽ നിന്ന് മൂന്നാം സ്ഥാനവും സംസ്ഥാന മത്സരത്തിൽ സ്വന്തമാക്കിയ ഹാദി എട്ടാം ക്ലാസ്സ് മുതൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടി വരികയാണ്. സ്വാദിഖ് സഖാഫി പൂനൂർ- കെ ടി ബുഷ്റ ദമ്പതികളുടെ മകനാണ്. സഅദുദ്ദീൻ- ഫാത്തിമത് ജസീല എന്നിവരുടെ മകനാണ് സഹ മത്സരാർഥിയായ മുഹമ്മദ് ശാമിൽ.
മർകസ് ദീവാൻ ബ്ലോക്കിൽ നടന്ന അനുമോദന സംഗമത്തിൽ മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സി.എ.ഒ വി എം റശീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മഹ്മൂദ് കോരാത്ത്, സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഉവൈസ് മുഈനി, പി ടി എ സെക്രട്ടറി അബ്ദുൽ മുഖ്സ്വിത്, ഹൈദ്രൂസ് ജൗഹരി ചടങ്ങിൽ സംബന്ധിച്ചു.
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...