സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി


കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി. 2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 2025 ജനുവരി 11നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഡിസംബർ 15നു ശേഷം ഷെയ്ഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം. രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക. അപേക്ഷിക്കേണ്ട വെബ്സൈറ്റ് www.safoundation.in വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും 8714786111 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം