തൈസീര്‍ കോണ്‍ഫറന്‍സില്‍ മികവറിയിച്ച് വിറാസ് വിദ്യാര്‍ത്ഥികള്‍
നജ്മുസ്വബാഹ്, മുഹമ്മദ് സലീം നൂറാനി, അനസ്, സയ്യിദ് ശിഹാബുദ്ദീന് എന്നിവരാണ് അവാര്‍ഡുകള്‍ നേടിയത്...
നജ്മുസ്വബാഹ്, മുഹമ്മദ് സലീം നൂറാനി, അനസ്, സയ്യിദ് ശിഹാബുദ്ദീന് എന്നിവരാണ് അവാര്‍ഡുകള്‍ നേടിയത്...
വിറാസ് : കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച തൈസീര്‍ കോണ്‍ഫറന്‍സില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൊയ്ത് വിറാസ് വിദ്യാര്‍ത്ഥികള്‍. ഖലമുല്‍ ഇസ്ലാം കോടാമ്പുഴ ബാവ മുസ്ലിയാർ രചിച്ച 'മുഖദ്ദിമത്തു തൈസിറില് ജലാലൈനി' അടിസ്ഥാനമാക്കിയുള്ള 'തൈസീര്‍ കിതാബ് ടെസ്റ്റ്' മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിറാസ് വിദ്യാര്‍ത്ഥികളാണ് കരസ്ഥമാക്കിയത്. അല്‍ വാരിസ് നജ്മുസ്വബാഹ് സി പി വെള്ളിമാടുകുന്ന് ഒന്നാം സ്ഥാനത്തിനും അല്‍ വാരിസ് മുഹമ്മദ് സലീം നൂറാനി എന്‍ കെ കാരാത്തോട് രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി കൂടിയാണ് അല്‍ വാരിസ് നജ്മുസ്വബാഹ്.
കൂടാതെ, കോടാമ്പുഴ ബാവ മുസ്ലിയാരുടെ 'ശ്രദ്ധേയമായ ഫത്വകള്' എന്ന ഗ്രന്ഥം അടിസ്ഥാനമാക്കി നടന്ന ഓണ്‍ലൈന്‍ മെഗാ ബുക്ക് ടെസ്റ്റ് മത്സരത്തിലും വിറാസ് വിദ്യാര്‍ത്ഥികള്‍ തിളങ്ങി. അല്‍ വാരിസ് അനസ് കെ മട്ടന്നൂര്‍, അല്‍ വാരിസ് സയ്യിദ് ശിഹാബുദ്ദീന് കരിങ്കല്ലത്താണി എന്നിവര്‍ യഥാക്രമം രണ്ട്, ആറ് സ്ഥാനങ്ങളാണ് നേടിയത്.
വിജയികളെ കോണ്‍ഫറന്‍സ് വേദിയില്‍ പ്രമുഖ പണ്ഡിതരുടെ സാന്നിധ്യത്തില്‍ ആദരിച്ചു. ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിച്ചു. വിജയികളെ വിറാസ് അസിസ്റ്റന്റ് ഡീന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അക്കാദമിക് ഡയറക്ടര്‍ മുഹയിദ്ധീന്‍ ബുഖാരി, സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു.
അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്...
അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
© Copyright 2024 Markaz Live, All Rights Reserved