ഐ എ എം ഇ കേരള സ്പോർട്സ് മീറ്റ് കാരന്തൂർ മെംസ് ഇൻ്റർനാഷനൽ ജേതാക്കൾ


കോഴിക്കോട് : ഐഡിയൽ അസ്സോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ സംഘടിപ്പിച്ച കേരള സ്പോർട്സ് മീറ്റിൽ കാരന്തൂർ മർകസ് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ജേതാക്കളായി. മെഡിക്കൽ കോളജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ കാടാമ്പുഴ അൽഹുദ സെൻട്രൽ സ്കൂൾ ഫസ്റ്റ് റണ്ണറപ്പും കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പുമായി.
നാല് കാറ്റഗറികളിലായി 30 ഇനങ്ങളിലായാണ് വിദ്യാർഥികൾ മത്സരിച്ചത്. അണ്ടർ-10 കാറ്റഗറിയിൽ കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്കൂൾ ഒന്നാമതായി. മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂൾ രണ്ടും കാടാമ്പുഴ അൽ ഹുദ സെൻട്രൽ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 12 വിഭാഗത്തിൽ അൽ ഹുദ സെൻട്രൽ സ്കൂൾ, പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ, കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.
അണ്ടർ 14ൽ കാരന്തൂർ മെംസ് , കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ, തെച്യാട് അൽ ഇർശാദ് സെൻട്രൽ സ്കൂൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി.
അണ്ടർ 17ൽ കാടാമ്പുഴ അൽ ഹുദ സെൻട്രൽ സ്കൂൾ ഒന്നും കാരന്തൂർ മെംസ് രണ്ടും മേൽമുറി മഅ്ദിൻ മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി പി എം ഇസ്ഹാഖ്, എക്സിക്യൂട്ടീവ് ഡയറക്ടർ അഫ്സൽ കൊളാരി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
കേരള സ്പോർട്സ് കൗൺസിൽ അംഗം വി കെ തങ്കച്ചൻ, മുഹമ്മദ് ശാഫി പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം