നോളജ് സിറ്റി : 8, 9, 10 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് 'കുപ്പായം' ഡിസംബര്‍ 23, 24, 25 തിയ്യതികളിലായി നോളജ് സിറ്റിയില്‍ നടക്കും. അറിവും ആത്മീയതയും വിനോദവും ഒന്നുചേരുന്ന മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പാണ് നോളജ് സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, പാരന്റിങ്, മാനസികാരോഗ്യം, ആത്മീയം തുടങ്ങി വ്യത്യസ്ത സെഷനുകളാണ് നടക്കുന്നത്. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഇബ്രാഹീം സഖാഫി താത്തൂര്‍, ആസഫ് മുഹമ്മദ് നൂറാനി, സയ്യിദ് ഹാഷിം ജീലാനി, അബ്ദുല്‍ കരീം എം, ജാഫര്‍ സാദിഖ് പുളിയക്കോട്, സഫ്വാന് അസ്ഹരി കൂറ്റമ്പാറ, ഹാഫിസ് ഷമീര്‍ അസ്ഹരി തുടങ്ങയവര്‍ നേതൃത്വം നല്‍കും.
പഠനത്തില്‍ മികവ് പുലര്‍ത്താനും, ആത്മീയമായി ഉന്നതി കൈവരിക്കാനും അവധിക്കാലം സമര്‍ത്ഥമായി വിനിയോഗിക്കാനുമുള്ള മികച്ച അവസരമാണ് നോളജ് സിറ്റി ഒരുക്കുന്നത്. പഠനത്തോടൊപ്പം വിനോദങ്ങള്‍ക്കായി റോബോട്ടിക്സ്, യാത്ര, ടര്‍ഫ്, പൂള് എന്നീ സൗകര്യങ്ങളും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി +91 7736405389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്...
അപേക്ഷകരില്‍ നിന്ന് അര്‍ഹരായവര്‍ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
© Copyright 2024 Markaz Live, All Rights Reserved