ജാമിഅ മർകസ് മുൽതഖൽ അസാതിദ നാളെ


കോഴിക്കോട്: ജാമിഅ മർകസിലെ വിവിധ കുല്ലിയകളിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ മുഖ്തസർ പഠനകാലത്തെ ഉസ്താദുമാരുടെയും സ്ഥാപന മേധാവികളുടെയും സംഗമം 'മുൽതഖൽ അസാതിദ' നാളെ നടക്കും. ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ അധ്യാപനത്തിലെ പുതുപ്രവണതകളും വെല്ലുവിളികളും നവീകരണങ്ങളും ചർച്ചയാവുന്ന സംഗമം മർകസ് സാരഥി കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ പ്രാർഥന നിർവഹിക്കും. ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. പ്രൊ. ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ആമുഖഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ, റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാർ, സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവരുടെ ഇജാസ സെഷനുകളും സംഗമത്തിന്റെ ഭാഗമായി നടക്കും.
ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കുല്ലിയ്യ ശരീഅ തലവൻ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിവിധ വിഷയങ്ങളിൽ സംസാരിക്കും. വി പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, സി പി ഉബൈദുല്ല സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അക്ബർ ബാദുഷ സഖാഫി സംബന്ധിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും അസ്ലം നൂറാനി മലയമ്മ നന്ദിയും പറയും
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം