ലോക അറബിക് ഭാഷാ ദിനം: ഗ്ലോബൽ ഇന്റലക്ച്വൽ മീറ്റ് മർകസിൽ


കാരന്തൂർ: ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ജാമിഅ മർകസ് സംഘടിപ്പിക്കുന്ന ഗ്ലോബൽ ഇന്റലക്ച്വൽ മീറ്റ് നാളെ(തിങ്കൾ) മുതൽ മൂന്നു ദിവസങ്ങളിലായി നടക്കും. ജാമിഅ വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ പങ്കാളിത്തത്തോടെ നടക്കുന്ന മീറ്റ് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സാന്നിധ്യത്തിൽ പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങളിലും സെഷനുകളിലും ഡോ. അബ്ദുൽ മഹ്മൂദ് സുഡാൻ, ശൈഖ് അലി ജുമുഅ ഈജിപ്ത്, ഡോ. സഈദ് ഫൂദ ജോർദാൻ, ഡോ. അഹ്മദ് സാനി സഅദ് അസ്ഹരി തുടങ്ങി ലോക പ്രശസ്ത പണ്ഡിതർ സംവദിക്കും.
ബുധനാഴ്ച നടക്കുന്ന സമാപന സംഗമം ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കർമശാസ്ത്രം, മദ്ഹബ്, ഭാഷ, സംസ്കാരം, ആധുനിക ഫിലോസഫി, ദഅവ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്ത്. മീറ്റിന്റെ ഭാഗമായി സുഡാനിലെ ഇസ്ലാമിക വൈജ്ഞാനിക മുന്നേറ്റത്തെ കുറിച്ചുള്ള അനുഭവ വിവരണവും ഡിബേറ്റുകളും ആശയകൈമാറ്റ സെഷനുകളും നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം