പൂനൂർ ഡയാലിസിസ് സെൻ്ററിന് കൈത്താങ്ങായി ബാലുശ്ശേരി, കൈതപ്പൊയിൽ മർകസ് സ്കൂളുകൾ


കോഴിക്കോട്: സഹായി വാദി സലാമിന് കീഴിൽ പൂനൂരിൽ പ്രവർത്തിക്കുന്ന ആഇശ ഹുസൈൻ ഡയാലിസിസ് സെൻററിനെ ചേർത്തുപിടിച്ച് ബാലുശ്ശേരി, കൈതപ്പൊയിൽ മർകസ് ഇംഗ്ലിഷ് മീഡിയം സ്കൂളുകൾ. മുപ്പതിലധികം കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുന്ന സ്ഥാപനത്തിന് സാമ്പത്തിക സഹായം നൽകിയാണ് സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാതൃകയായത്.
കൈതപ്പൊയിൽ മർകസ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്വദർ മുഅല്ലിം നാസർ ഹിശാമി ഫണ്ട് കൈമാറി. അശ്മിൽ നൂറാനി, സുലൈമാൻ സഖാഫി, സുഹൈൽ അഹ്സനി പങ്കെടുത്തു. ബാലുശ്ശേരി പബ്ലിക് സ്കൂളിൽ അഡ്മിനിസ്ട്രേറ്റർ സഅദുദ്ദീൻ സഖാഫി ഫണ്ട് കൈമാറി. പരിപാടിയിൽ പ്രിൻസിപ്പൽ സുലൈമാൻ, റബീഉൽ ഖൈസ് സഅദി, ശിഹാബുദ്ദീൻ പങ്കെടുത്തു. മാനേജർ മുനീർ സഅദി പൂലോട്, അഡ്മിനിസ്ട്രേറ്റർ സഊദ് പാലാഴി ഫണ്ട് ഏറ്റുവാങ്ങി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം