കൈതപ്പൊയില്: മര്കസ് ലോ കോളജ് എന് എസ് എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി മെഗാ ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങള് ഉള്പ്പെടെയുള്ള രോഗങ്ങളെക്കുറിച്ചും പൊതുജനങ്ങള്ക്ക് അവബോധം നല്കുകയും കിടപ്പുരോഗികള്ക്കും മറ്റും അവരുടെ വീട്ടുപടിക്കല് ആരോഗ്യ സേവനങ്ങള് ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മര്കസ് ലോ കോളേജും മര്കസ് നോളജ് സിറ്റിയിലെ മിഹ്റാസ്- യുനാനി മെഡി. കോളജ് ഹോസ്പിറ്റലും ചേര്ന്ന് പുതുപ്പാടി പഞ്ചായത്തിലെ 722 കിടപ്പുരോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന് ആവശ്യമായ ഇടപെടലുകളാണ് നടത്തുന്നത്. പ്രദേശത്ത് പാലിയേറ്റീവ് പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജിതമാക്കാനും ധാരണയായി.
യൂനാനി മെഡിക്കല് കോളജ്, മിഹ്റാസ് ഹോസ്പിറ്റല്, ഡിവൈന് കണ്ണാശുപത്രി ഈങ്ങാപ്പുഴ എന്നിവിടങ്ങളിലെ ഡോക്ടര്മാരും ആരോഗ്യപ്രവര്ത്തകരും ക്യാമ്പിന് നേതൃത്വം നല്കി. പ്രദേശത്തെ നൂറുകണക്കിന് ആളുകള് ക്യാമ്പിലെത്തി. ഡോക്ടമാരായ മുഹമ്മദ് ഷിഹ്റാസ്, ജോണ് അഗസ്റ്റിന്, മുര്ഷിദ് അഹ്മദ്, അഹ്മദ് സക്കീം, മുഹമ്മദ് അനീസ്, അനില് പൗലോസ്, എന്നാ ബിന്സി, റാജിയ, സഹല ബഷീര്, ഷഹദാദ്, ശമ്മാസ്, മുഹ്സിന കെ കെ എന്നിവര് രോഗികളെ പരിശോധിച്ചു. മര്കസ് ലോ കോളജ് പ്രിന്സിപ്പല് ഡോ. അഞ്ജു എന് പിള്ള ഉദ്ഘടനം ചെയ്തു. അഫ്സല് കോളിക്കല്, മുഹമ്മദ് മാസ്റ്റര് ആശംസകള് അറിയിച്ചു. വളണ്ടിയര് സെക്രട്ടറിമാരായ അഹ്മദ് സ്വാലിഹ് സ്വാഗതവും അബൂബക്കര് അരീക്കോട് നന്ദിയും പറഞ്ഞു.
നാല് മാസം നീണ്ടുനില്ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്കുന്നത്...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved