റയ്സ് യങ് ജീനിയസ് എക്സാം വ്യാഴാഴ്ച
ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പോടെ നീറ്റ്/ ജെ ഇ ഇ പരിശീലനത്തിനാണ് അവസരം...

ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പോടെ നീറ്റ്/ ജെ ഇ ഇ പരിശീലനത്തിനാണ് അവസരം...

നോളജ് സിറ്റി: റെയ്സ് കോച്ചിംഗ് സെന്ററും മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളും സംയുക്തമായി നടത്തുന്ന റെയ്സ് യങ് ജീനിയസ് എക്സാം ഏപ്രില്‍ 24 വ്യാഴാഴ്ച. ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയവര്‍ക്കാണ് അവസരം.. 2 മണിക്കൂര്‍ കൊണ്ട് 100 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓഫ്ലൈനായി മര്‍കസ് നോളജ് സിറ്റിയിലെ അലിഫ് ഗ്ലോബല്‍ സ്കൂളില്‍ വെച്ചും വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈനായും പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്.
പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കോടി രൂപയോളം രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്. തിരഞ്ഞെടടുക്കപ്പെടുന്നവര്ക്ക് നീറ്റ്/ ജെ ഇ ഇ പരിശീലനത്തോടൊപ്പം അലിഫ് ഗ്ലോബല്‍ സ്കൂളില്‍ സി ബി എസ് ഇ സീനിയര്‍ സെക്കന്‍ഡറി പ്രോഗ്രാം ചെയ്യാനുള്ള അവസരമാണ് ലഭിക്കുക.
വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും +91 85901 39736 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് അധികൃതര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം