മമ്പഉൽ ഹുദ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം ഇന്ന്; കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും പൗരപ്രമുഖരും പങ്കെടുക്കും

തൃശൂർ: കേച്ചേരിയുടെ ഹൃദയഭാഗത്ത് വിശാല പാർക്കിംഗ് സൗകര്യത്തോടെ അത്യാധുനിക രീതിയിൽ മനോഹരമായി നിർമ്മിക്കപ്പെട്ട മമ്പഉൽ ഹുദ ഗ്രാൻഡ് മസ്ജിദ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഇന്ന് (ചൊവ്വ) ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലു മണിക്ക് ആർവി മുഹമ്മദ് ഹാജി, ആർകെ അബ്ദുറഹ്മാൻ ഹാജി എന്നിവരുടെ ഖബർ സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും. അഞ്ച് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മണലൂർ എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നൽകി കാന്തപുരം ഉസ്താദ് ഗ്രാൻഡ് മസ്ജിദിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ കാന്തപുരം ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും. സമസ്ത മുശാവറ അംഗങ്ങൾ, പ്രാസ്ഥാനിക നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ സംബന്ധിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കും.
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും...
ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പോടെ നീറ്റ്/ ജെ ഇ ഇ പരിശീലനത്തിനാണ് അവസരം...
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും...
© Copyright 2024 Markaz Live, All Rights Reserved