മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.സി.സി ഓഫീസർ കെ വി അഹമ്മദിനെ ആദരിച്ചു


കാരന്തൂർ: നാഗ്പൂരിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്നും നിന്നും രണ്ട് മാസത്തെ ആർമി പരിശീലനം പൂർത്തീകരിച്ച കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനും അസ്സോസിയേറ്റ് എൻ സി സി ഓഫീസറുമായ കെ വി അഹമ്മദിനെ ആദരിച്ചു. സ്കൂളിൽ നടന്ന 76മത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉപഹാരം നൽകി ആദരിച്ചത്. നാഗ്പൂർ ഓഫീസസ് ട്രെയിനിംഗ് അക്കാദമിയിലെ രണ്ട് മാസം നീണ്ടുനിന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സർവീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവക്ക് ശേഷമാണ് തേർഡ് ഓഫീസർ പദവി ലഭിച്ചത്. 30 കേരള എൻ സി സി ബറ്റാലിയൻ കോഴിക്കോടിന് കീഴിലുള്ള അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ആയ അഹ്മദ് പതിനാല് വർഷമായി മർകസ് ബോയ്സ് സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. നാദാപുരം കുറുവന്തേരി സ്വദേശിയാണ്. അലി, ബിയ്യാത്തു ദമ്പതികളുടെ മകനാണ്. സൽമയാണ് ഭാര്യ. മക്കൾ: ഇൽഹാൻ അഹമ്മദ്, ലാസിൻ അഹമ്മദ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം