മർകസ് കുടിവെള്ളപദ്ധതി സമർപണം നാളെ കൊടുവള്ളിയിൽ

കൊടുവള്ളി: മർകസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കളരാന്തിരി റഹ്മത്താബാദിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് നാളെ നാടിന് സമർപ്പിക്കും. പ്രദേശത്ത് കുടിവെള്ളക്ഷാമം പതിവായ സാഹചര്യത്തിൽ എസ് വൈ എസ് കമ്മിറ്റി ഭാരവാഹികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് ശുദ്ധജല പദ്ധതി ആരംഭിക്കുന്നത്. നഗരസഭയിലെ എട്ടാം ഡിവിഷനിലെ 15 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച പൊതുകിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനുമാണ് നാളെ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്. സമർപ്പണ ചടങ്ങ് എ കെ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു സ്വിച്ച് ഓൺ കർമം നിർവഹിക്കും. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ കളരാന്തിരി പ്രാർഥനക്ക് നേതൃത്വം നൽകും. പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി നൽകിയ വി പി മൊയ്തീൻ കുട്ടി, കെ പി കുഞ്ഞോതി മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
നൗഫൽ അഹ്സനി, നാസർ സഖാഫി കരീറ്റിപറമ്പ്, ഡോ. അബൂബക്കർ നിസാമി, സലീം അണ്ടോണ, സി കെ മുഹമ്മദ്, അബ്ദുറഹ്മാൻ മണ്ണാറക്കോത്ത്, അനീസ് മാസ്റ്റർ, മുജീബ് കെ വി, ഇബ്രാഹിം മാസ്റ്റർ കളരാന്തിരി, ബശീർ സഖാഫി, ഇബ്റാഹീം കുട്ടി അഹ്സനി പോർങ്ങോട്ടൂർ, മുഹമ്മദലി പട്ടിണിക്കര, ശംസുദ്ദീൻ, ആശിക് എം സി, ഖാലിദ് മുസ്ലിയാർ, ഹംസ ബാഖവി, ശരീഫ് കെ വി, റാഫി റഹ്മത്താബാദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...
ഹബീബ് ഉമര്‍ ഹഫീള് പ്രാര്‍ഥനക്ക് നേതൃത്വം നല്കി...
ഖത്മുൽ ബുഖാരി ആത്മീയ സംഗമം നാളെ...
ഫുള്‍ ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
വിവിധ ആഡ് ഓണ്‍ കോഴ്സുകള്‍ക്കൊപ്പം സയന്‍സ്, കൊമേഴ്സ്, ഹുമാനിറ്റീസ് സ്ട്രീമുകളിലേക്കാണ് അഡ്മിഷന്...
© Copyright 2024 Markaz Live, All Rights Reserved