ഗേറ്റ് മത്സര പരീക്ഷയിൽ അജ്ലാൻ സഖാഫിക്ക് മികച്ച നേട്ടം


കോഴിക്കോട്: ഐ ഐ ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പി ജി, പി എച്ച് ഡി അഡ്മിഷൻ നേടാനുള്ള ഗേറ്റ് മത്സര പരീക്ഷയിൽ കമ്പ്യൂട്ടർ സയൻസിൽ മികവുറ്റ നേട്ടവുമായി അജ്ലാൻ സഖാഫി. കോഴിക്കോട് എൻ ഐ ടി, അൽഖമർ ദഅവ കോളജിൽ ജാമിഅത്തുൽ ഹിന്ദ് ബാച്ചിലർ ഓഫ് ഇസ്ലാമിക് സയൻസ് പഠനത്തോടൊപ്പം കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി (കെ ടി യു) ബി ടെക് ബിരുദ പഠനവും ജാമിഅ മർകസ് ഇസ്ലാമിക് ശരീഅ: മുതവ്വൽ പഠനവും പൂർത്തിയാക്കിയ ശേഷമാണ് ഗേറ്റ് യോഗ്യത നേടിയത്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പ്രതിഭയും പുൽപ്പളി സെക്ടർ സെക്രട്ടറിയുമാണ്. അബ്ദുൽ ലത്വീഫ് ഹാജ്റ ദമ്പതികളുടെ മകനാണ്. ഉന്നത വിജയം കൈവരിച്ച അജ്ലാൻ സഖാഫിയെ ജാമിഅ മർകസ് ഭാരവാഹികൾ അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം