റൈഹാൻ വാലി ഹോം കെയർ സംഗമം സമാപിച്ചു

റൈഹാൻ വാലി ഹോം കെയർ സംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ സംസാരിക്കുന്നു.

റൈഹാൻ വാലി ഹോം കെയർ സംഗമത്തിൽ അബൂബക്കർ സഖാഫി പന്നൂർ സംസാരിക്കുന്നു.
കാരന്തൂർ: മർകസിലെ അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ വിദ്യാഭ്യാസം നേടുന്ന ഗുണഭോക്താക്കളുടെ സംഗമം സമാപിച്ചു. പിതാവ് മരണപ്പെട്ട കുട്ടികളെ നേരിട്ട് ഏറ്റെടുത്ത് വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന പദ്ധതിയാണ് റൈഹാൻ വാലി ഹോം കെയർ. നിലവിൽ 250 അനാഥ വിദ്യാർഥികളെയാണ് റൈഹാൻ വാലി ഇങ്ങനെ സംരക്ഷിക്കുന്നത്. ഇതുകൂടാതെ മർകസ് സാമൂഹ്യക്ഷേമ വിഭാഗമായ ആർ സി എഫ് ഐയുടെ കീഴിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി 8000 ത്തോളം ഹോം കെയർ അംഗങ്ങൾ പഠനം നടത്തുന്നുണ്ട്.
സംഗമം മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. മോഡേൺ പാരൻ്റിംഗ്, നസ്വീഹ, ഐസ് ബ്രൈക്കിംഗ് സെഷനുകൾക്ക് ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, സ്വഫ്വാൻ നൂറാനി ചെമ്പാട്, ഇസ്മാഈൽ മദനി ഗൂഡല്ലൂർ നേതൃത്വം നൽകി. റൈഹാൻ വാലിയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള പദ്ധതിയുടെ പ്രഖ്യാപനവും നടന്നു. പിതാവ് മരണപ്പെട്ട വിദ്യാർഥികൾക്ക് അഡ്മിഷൻ നേടുന്നതിനായി 9072500438 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം