വർഗീയ പ്രചാരണങ്ങളിൽ വീണുപോവരുത്: കാന്തപുരം ഉസ്താദ്
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു...

മർകസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കോഴിക്കോട്: നാട്ടിൽ ഏതു സംഭവിച്ചാലും അത് വർഗീയമാക്കാനുള്ള പ്രവണത വർധിച്ചുവരികയാണെന്നും അത്തരം പ്രചരണങ്ങളിൽ വീണുപോവാതെ സൂക്ഷിക്കണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യിൽ വിശ്വാസികളെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകാര്യം കേട്ടാലും അതിന്റെ സത്യാവസ്ഥ അറിയുന്നത് വരെ അതിൽ വീണുപോവുകയോ പ്രതികരിക്കുകയോ ചെയ്യരുത്. ജനങ്ങളെ അകറ്റാൻ ശ്രമിക്കുന്നവരെ സൂക്ഷ്മ ജീവിതം നയിച്ചാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. പിസി അബ്ദുല്ല മുസ്ലിയാർ, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുസത്താർ കാമിൽ സഖാഫി,അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം മുഹമ്മദലി സഖാഫി വള്ളിയാട്, സൈനുദ്ദീൻ അഹ്സനി മലയമ്മ തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം