എച്ച് ടി ഐ പ്രൊഡക്ഷൻ ലാബ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...

എച്ച് ടി ഐ പ്രൊഡക്ഷൻ ലാബ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ഉത്പന്നങ്ങളുടെ ലോഞ്ചിംഗും നേരത്തെ മന്ത്രി തന്നെയായിരുന്നു നിർവഹിച്ചത്...

എച്ച് ടി ഐ പ്രൊഡക്ഷൻ ലാബ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയിലെ ഇലക്ട്രോണിക് പ്രൊഡക്ട് മാനുഫാക്ചറിംഗ് കമ്പനിയായ ഹോഗർ ടെക്നോളജീസ് ആൻഡ് ഇന്നൊവേഷൻസി (എച്ച് ടി ഐ) ലെ പ്രൊഡക്ഷൻ ലാബ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നേരത്തെ, നോളജ് സിറ്റി സന്ദർശിച്ചപ്പോൾ മന്ത്രി തന്നെയായിരുന്നു ഉത്പന്നങ്ങൾ ലോഞ്ച് ചെയ്തിരുന്നത്. ഇതിന്റെ സന്തോഷം മന്ത്രി പ്രകടിപ്പിച്ചു.
ഒരേസമയത്ത് നാല് തരത്തിലുള്ള ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ വരെ നിർമിക്കാൻ സാധിക്കുന്ന ലാബാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ്, ഫ്ലഡ് ലൈറ്റ്, ഓക്സി ജനറേറ്റർ, എൽ ഇ ഡി ബൾബുകൾ, ഇ- ബൈസിക്കിൾ തുടങ്ങിയ ഉത്പന്നങ്ങളാണ് പുതിയ ലാബിൽ ഉത്പാദിപ്പിക്കുന്നത്. മാനുഫാക്ചറിംഗിന് പുറമെ പ്രൊഡക്ട് സർവീസിംഗ്, ക്വാളിറ്റി ചെക്കിംഗ് തുടങ്ങിയവയും ലാബിൽ നടക്കുന്നുണ്ട്. അതോടൊപ്പം, പുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തലിനും ഗവേഷണങ്ങൾക്കും സൗകര്യമൊരുക്കുന്ന റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് വിംഗും ലാബിന്റെ അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. നോളജ് സിറ്റി സി എഫ് പി എം ഒയും എച്ച് ടി ഐ ഡയറക്ടറുമായ ഡോ. നിസാം റഹ്മാൻ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എൽ എ, മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ കമ്മീഷൻ എ സൈഫുദ്ദീൻ ഹാജി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, എച്ച് ടി ഐ. സി ഇ ഒ മുഹമ്മദ് നാസിം പാലക്കൽ, ഡയറക്ടർ മൂസ നവാസ് എം എസ് സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം