ഭക്തിസാന്ദ്രമായി മർകസ് അറഫാ പ്രാർഥന സദസ്സ്

മർകസിൽ നടന്ന അറഫ ദിന ഹദീസ് പാരായണ-പ്രാർഥന സദസ്സിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.

മർകസിൽ നടന്ന അറഫ ദിന ഹദീസ് പാരായണ-പ്രാർഥന സദസ്സിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു.
കോഴിക്കോട്: സവിശേഷമായ ഹദീസ് പാരായണം ചെയ്ത് സനദ് കൈമാറിയും പ്രാർഥനകൾ ഉരുവിട്ടും പവിത്രമായ അറഫാ ദിനം ഭക്തിസാന്ദ്രമാക്കി വിശ്വാസികൾ. മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന ഹദീസ് പാരായണ-പ്രാർഥന സദസ്സിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകി. ദേശ-ഭാഷ-വർണങ്ങൾക്കതീതമായി ഒരുമയുടെ ആഹ്വാനമാണ് അറഫയുടേതെന്നും നന്മ നിറഞ്ഞ പാഠങ്ങൾ ലോകമെങ്ങും വിളംബരം ചെയ്യാൻ അറഫ പ്രചോദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറഫ ദിനത്തിൽ പാരായണം ചെയ്ത് പരമ്പരകളായി സനദ് കൈമാറിപ്പോന്ന ഹദീസ് എല്ലാ വർഷവും ഈ ദിവസം പ്രത്യേക മജ്ലിസിൽ പുതു തലമുറയ്ക്ക് കൈമാറിപ്പോരുന്ന പതിവുണ്ട്.
വെള്ളിയാഴ്ചയും ദുൽഹിജ്ജ ഒമ്പതും ഒരുമിച്ചുകൂടിയ ഇത്തവണ പതിവിലേറെ ആളുകളാണ് വെള്ളിയാഴ്ച ജുമുഅക്ക് ശേഷമുള്ള പ്രാർഥന മജ്ലിസിൽ പങ്കെടുക്കാൻ എത്തിയത്. സയ്യിദ് മുഹമ്മദ് തുറബ് സഖാഫി സന്ദേശം നൽകി. മസ്ജിദുൽ ഹാമിലി ഖത്വീബ് ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, അബ്ദുല്ലത്വീഫ് മുസ്ലിയാർ കുട്ടിക്കാട്ടൂർ, സിപി സിറാജുദ്ദീൻ സഖാഫി സംബന്ധിച്ചു.
ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...

© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം