ബലിപെരുന്നാൾ; പ്രതീക്ഷകളുടെ ആഘോഷം - കാന്തപുരം ഉസ്താദ്


കോഴിക്കോട്: അത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും സ്രഷ്ടാവിന്റെ നിയമമനുസരിച്ച് ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം.
ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷത. ഹജ്ജും ബലികർമവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ട്. ഇതേ മനസ്സോടെ പെരുന്നാളിന്റെ പൊരുൾ ഉൾക്കൊണ്ട് രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ, കുട്ടികൾ, തൊഴിൽ രഹിതർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സ്നേഹവും സന്തോഷവുമെത്തിക്കാൻ പെരുന്നാൾ ദിവസം ഉത്സാഹിക്കണം. ലഹരി ഉപയോഗം, അക്രമങ്ങൾ, തിന്മകൾ എന്നിവക്കെതിരെ മുന്നോട്ട് വരാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് വേണ്ടി പ്രവർത്തിക്കാനും ആഘോഷ വേളകൾ ഉപയോഗപ്പെടുത്തണമെന്നും പെരുന്നാൾ സന്ദേശത്തിൽ കാന്തപുരം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം