അന്താരാഷ്ട്ര മീലാദ് സമ്മേളനം: വർണാഭമാക്കാൻ മെഗാ ദഫ് ഘോഷയാത്രയും


കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് നിറം പകരാൻ നഗരത്തിൽ ദഫ് ഘോഷയാത്രയും. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വൈകുന്നേരം 4 മണിക്ക് സമസ്ത സെന്റർ പരിസരത്ത് നിന്നാരംഭിച്ച് റാലിയായി അരയിടത്തുപാലം മിനി ബൈപ്പാസ് വഴി സമ്മേളന നഗരിയിൽ ഘോഷയാത്ര സമാപിക്കുന്ന രീതിയിലാണ് മെഗാ ദഫ് ഘോഷയാത്ര നടക്കുക.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഘോഷയാത്രയിൽ വിവിധ മേഖലകളിലെ മദ്റസകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 ഓളം ദഫ്, അറബന, സ്കൗട്ട്, ഫ്ളവർഷോ സംഘങ്ങൾ ചുവടുവെക്കും. 1500 കലാപ്രതിഭകൾ അണിനിരക്കും. ലോകപ്രശസ്ത ദഫ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സമ്മേളന വേദിയിലും അവതരണമുണ്ടാകും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ സംസ്ഥാന-ജില്ലാ സാരഥികൾ, സാദാത്തുക്കൾ, ജാമിഅ മർകസ് മുദരിസുമാർ ഘോഷയാത്രക്ക് നേതൃത്വം നൽകും.
പരമ്പരാഗത ബൈത്തുകളുടെയും മദ്ഹ് ഗാനങ്ങളുടെയും അകമ്പടിയോടെ താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചു ദഫ്മുട്ടി നീങ്ങുന്ന സംഘങ്ങൾ നഗരത്തിൽ സമ്മേളനത്തിന്റെ ആരവം സൃഷ്ടിക്കും. വ്യത്യസ്ത വസ്ത്രാലങ്കാരങ്ങളും വൈവിധ്യമാർന്ന പ്രകടനങ്ങളും ഘോഷയാത്രക്ക് മിഴിവേകും. രജിസ്റ്റർ ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങൾക്കാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്നതിന് അവസരമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 9995590178 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം