അന്താരാഷ്ട്ര മീലാദ് സമ്മേളനം: സിയാറത്ത് ഇന്ന്


കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മഹത്തുക്കളുടെയും പ്രാസ്ഥാനിക നേതാക്കളുടെയും മഖാമുകളൂടെയുള്ള സിയാറത്ത് പര്യടനത്തിന്റെ ആരംഭഘട്ടം നടന്നു. ഇന്ന് രാവിലെ 7:30 ന് ചേളാരി ജമലുല്ലൈലി മഖാമിൽ റഈസുൽ ഉലമ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ സിയാറത്തിന് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, സയ്യിദ് ജലാലുദ്ദീൻ ജീലാനി സംബന്ധിച്ചു. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണ യാത്രയുടെ വാഹനത്തിന്റെ ഫ്ളാഗ്ഓഫ് കർമവും റഈസുൽ ഉലമ നിർവഹിച്ചു.
ഉച്ചക്ക് 2 മണിക്ക് മടവൂർ സി.എം വലിയുല്ലാഹി മഖാമിൽ സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ ബാഖവി മടവൂർ എന്നിവരുടെ നേതൃത്വത്തിൽ സിയാറത് നടക്കും. അവേലത്ത് സാദാത് മഖാമിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലം, സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദൽ അവേലം എന്നിവരുടെയും ജിഫ്രി മഖാമിലും ഇടിയങ്ങര മഖാമിലും ബദവി മഖാമിലും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുല്ലക്കോയ തങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ സിയാറത്തുകൾ നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം