അന്താരാഷ്ട്ര മീലാദ് സമ്മേളനം: വിളംബര ദിനം നാളെ


കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബര ദിനമായി നാളെ(വെള്ളി) ആചരിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. സുൽത്വാനുൽ ഉലമയുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണവും വിദേശ സംഘങ്ങളുടെ ഗ്രാൻഡ് മൗലിദും സാദാത് സംഗമവും മെഗാ ദഫ് ഘോഷയാത്രയുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണങ്ങൾ.
മസ്ജിദുകളും കവലകളും കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയും ജുമുഅക്ക് ശേഷം പള്ളികളിൽ സന്ദേശ പ്രഭാഷണങ്ങൾ നടത്തിയും വിളംബര റാലി സംഘടിപ്പിച്ചും കൂടുതൽ ജനങ്ങളിലേക്ക് മീലാദ് സമ്മേളനത്തിന്റെ സന്ദേശം കൈമാറണമെന്ന് സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ വി.പി.എം ഫൈസി വില്യാപ്പള്ളി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സമ്മേളന സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ജനറൽ കൺവീനർ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആഹ്വാനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം