അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിനൊരുങ്ങി നാട്
പ്രചാരണം അന്തിമഘട്ടത്തിൽ...

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കോഴിക്കോട് നഗരത്തിൽ സ്ഥാപിച്ച കമാനങ്ങളിൽ നിന്ന്.
പ്രചാരണം അന്തിമഘട്ടത്തിൽ...

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കോഴിക്കോട് നഗരത്തിൽ സ്ഥാപിച്ച കമാനങ്ങളിൽ നിന്ന്.
കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തിൽ. മീലാദ് സമ്മേളനത്തെ വരവേൽക്കാൻ ജില്ലയുടെ വിവിധയിടങ്ങളിൽ കവാടങ്ങളും ബാനറുകളും തോരണങ്ങളും ഉയർന്നുകഴിഞ്ഞു.
കേരളത്തിന്റെ ആഗോള ബന്ധങ്ങളുടെ കവാടം എന്ന നിലയിലും മുസ്ലിം സാംസ്കാരിക കേന്ദ്രം എന്ന നിലയിലും വർഷങ്ങളായി മികച്ച രീതിയിലാണ് അന്താരാഷ്ട്ര മീലാദ് സമ്മേളനം കോഴിക്കോട് നഗരത്തിൽ നടന്നുവരുന്നത്. ലോകപ്രശസ്ത പണ്ഡിതരും മുഫ്തിമാരും ദേശീയ നേതാക്കളും പങ്കെടുക്കുന്ന ഈ വർഷത്തെ സമ്മേളനം മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ പ്രകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. നൂറിലധികം ദഫ്, സ്കൗട്ട്, ഫ്ലവർഷോ സംഘങ്ങൾ അണിനിരക്കുന്ന മെഗാ ദഫ് ഘോഷയാത്ര, ഗ്രാൻഡ് മൗലിദ്, സാദാത് സംഗമം തുടങ്ങിയവ സമ്മേളന ദിവസം നടക്കും.
സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സംസ്ഥാനത്തെ വിവിധ മഹല്ലുകളിലെ മീലാദ് പരിപാടികളിൽ വിളംബര സംഗമങ്ങൾ നടന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകളും മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. മസ്ജിദുകൾ കേന്ദ്രീകരിച്ച് സന്ദേശ പ്രഭാഷണവും യൂണിറ്റുകളിൽ വിളംബര റാലിയും നാളെ (വെള്ളി) സംഘടിപ്പിക്കും. സോഷ്യൽ മീഡിയ പ്രചാരണവും മികച്ച രൂപത്തിൽ മുന്നേറുന്നു.
മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും പ്രീ കോൺഫറൻസുകൾ, സ്നേഹ സംഗമങ്ങൾ നടന്നു. വിവിധ മർകസ് സ്ഥാപനങ്ങളിലെ വിദ്യാർഥി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ കവലകൾ കേന്ദ്രീകരിച്ച് മഹബ്ബ റിട്രീറ്റും ഫ്ലാഷ് മോബുകളും ഇന്നലെ(ബുധൻ) നടന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം