മുത്തുനബി അക്കാദമിക് സെമിനാര്‍ സെപ്റ്റംബര്‍ രണ്ടിന്
രജിസ്ട്രേഷന് ആരംഭിച്ചു...

രജിസ്ട്രേഷന് ആരംഭിച്ചു...

കോഴിക്കോട്: തിരുനബി മുഹമ്മദ് (സ്വ) യുടെ ജീവിതവും സന്ദേശവും വ്യത്യസ്ത വീക്ഷണകോണിലൂടെ പരിചയപ്പെടുത്തുന്ന 'മുത്തുവെളിച്ചം- തിരുനബിയെ അറിയുന്നു' അക്കാദമിക് സെമിനാര്‍ സെപ്റ്റംബര്‍ രണ്ട് ബുധനാഴ്ച. മലൈബാര്‍ ഫൗണ്ടേഷന് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 4:30ന് കെ.പി കേശവമേനോന് ഹാളില്‍ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കുന്നതിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
പ്രവാചക സ്നേഹത്തിന്റെ വെളിച്ചം പകരുന്ന സായാഹ്നം എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് സെമിനാറില്‍ സിറാജ് ദിനപത്രം പബ്ലിഷര്‍ സി മുഹമ്മദ് ഫൈസി മോഡറേറ്ററാകും. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ എം പി പ്രശാന്ത്, കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ. ശിവദാസന്‍ പി, കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഒ.പി സുരേഷ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് എന്നിവര്‍ പരിപാടിയില്‍ സംസാരിക്കും.
രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കുമായി 6235998830 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം