അന്താരാഷ്ട്ര മീലാദ് സമ്മേളനം: സമ്പൂർണ വളണ്ടിയർ മീറ്റ് ഇന്ന്


കോഴിക്കോട്: മർകസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ മുന്നോടിയായുള്ള സമ്പൂർണ വളണ്ടിയർ സംഗമം ഇന്ന് (ഞായർ) നടക്കും. വൈകുന്നേരം നാല് മണിക്ക് മർകസ് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുലത്തീഫ് അഹ്ദൽ തങ്ങൾ അവേലം അധ്യക്ഷത വഹിക്കും.
സംഗമത്തിൽ സി.പി ഉബൈദുല്ല സഖാഫി, പി.വി അഹ്മദ് കബീർ എളേറ്റിൽ, അബ്ദുസമദ് സഖാഫി മായനാട്, ശംസുദ്ദീൻ പെരുവയൽ, മിസ്തഹ് മൂഴിക്കൽ, അക്ബർ ബാദുഷ സഖാഫി, സലീം ഫറോക്ക്, ഉമറുൽ ഫാറൂഖ് ചെറുമുക്ക് തുടങ്ങിയവർ സംസാരിക്കും.
കോഴിക്കോട് ജില്ലയിലെ സാന്ത്വനം, മർകസ് വളണ്ടിയർമാരും കേരള മുസ്ലിം ജമാഅത്ത്, എസ് എസ് എഫ് സംഘടനകളിൽ നിന്ന് വളണ്ടിയർ സേവനത്തിന് സന്നദ്ധതയുള്ളവരും സംഗമത്തിൽ പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഓഫീസ് അറിയിച്ചു.
വിവരങ്ങൾക്ക്: +91 9895007795, +91 9544022916
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം