പുണെ നൂറുൽ മുബീൻ നബിദിന പരിപാടിക്ക് പ്രൗഢ സമാപനം

സിദ്റ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുണെയിൽ നടത്തിയ മീലാദ് റാലി.

സിദ്റ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പുണെയിൽ നടത്തിയ മീലാദ് റാലി.
പുണെ: പുണെയിലെ മലയാളികൾ നേതൃത്വം കൊടുക്കുന്ന കൂട്ടായ്മ സിദ്റ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന പരിപാടികൾക്ക് പ്രൗഢമായ സമാപനം. സിദ്റ ജൂനിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ 6:30 വരെ നടന്ന പ്രവാചക പ്രകീർത്തന സദസ്സിൽ സിദ്റ ഫൗണ്ടേഷൻ ഭാരവാഹികളും വിദ്യാർഥികളും സംബന്ധിച്ചു. നബിദിനാഘോഷങ്ങളുടെ ഭാഗമായി ആത്മീയ സംഗമം, അന്നദാനം എന്നിവ സംഘടിപ്പിച്ചു. വൈകിട്ട് നാലിന് എം.ജി. റോഡിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ മീലാദ് പര്യടന റാലി പുണെ കേരള മുസ്ലിം ജമാഅത് ഓഫീസിൽ സമാപിച്ചു.
രാത്രി 10 മണിക്ക് പുണെ കേരള സ്വലാത്ത് കമ്മിറ്റിയും സിദ്രയും സംയുക്തമായി മുൻഷൈൻ മസ്ജിദിൽ വെച്ച് പുണെയിലെ മലയാളികളെ ഒന്നിച്ചുചേർത്തുകൊണ്ട് വിപുലമായ മൗലിദ് സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ ശിഹാബുദ്ദീൻ നൂറാനി തിരുവട്ടൂർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അബ്ദുൽ ശുക്കൂർ നൂറാനി, ശരീഫ് ഇബ്രാഹിം നൂറാനി, യൂനുസ് സഖാഫി, ജുറൈജ് ഹാദി, റമീസ് റബ്ബാനി, അബ്ദുൽ ലത്തീഫ് കൗസരി, അനീസ് കുട്ടി, നസീർ പോസോട്ട്, ഫാറൂഖ് പോസോട്ട്, മുൻശിയാൻ മസ്ജിദ് ഇമാം ഹാഫിസ് യാസീൻ തുടങ്ങിയ വ്യക്തിത്വങ്ങളും ഉസ്താദുമാരും സംബന്ധിച്ചു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം