അന്താരാഷ്ട്ര മീലാദ് സമ്മേളനം: ചെന്നൈയിൽ പ്രചാരണ സംഗമം

മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രചാരണ സ്നേഹ സംഗമം സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രചാരണ സ്നേഹ സംഗമം സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യുന്നു.
ചെന്നൈ: സെപ്റ്റംബർ 5 ശനിയാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിൽ സ്നേഹസംഗമം നടന്നു. അന്തർദേശീയ പണ്ഡിതരും പ്രകീർത്തന സംഘങ്ങളും അതിഥികളായെത്തുന്ന മീലാദ് സമ്മേളനത്തിന്റെ ദേശീയതല പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്നേഹ സംഗമം സംഘടിപ്പിച്ചത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം, സാദാത് സംഗമം, മെഗാ ദഫ് ഘോഷയാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് മീലാദ് സമ്മേളനത്തിന്റെ മുഖ്യ പരിപാടികൾ.
സംഗമം മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മൻസൂർ ഹാജി, ഷാബുദ്ദീൻ ഹാജി, മുഹമ്മദ് ഹാജി സയ്യിദ് റാഷിദ് അൽ ബുഖാരി തങ്ങൾ, ഹാരിസ് സഖാഫി, കമാലുദ്ദീൻ സഖാഫി, ഫയാസ് റബ്ബാനി, അഡ്വ. മുഹമ്മദ് ഫയാസ് നൂറാനി സംബന്ധിച്ചു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം