അഞ്ചാമത് അലിഫ് മീം കവിതാ പുരസ്കാരം ഒ പി സുരേഷിന് സമ്മാനിച്ചു


നോളജ് സിറ്റി : മീം കവിയരങ്ങിന്റെ ഭാഗമായി നൽകാറുള്ള ഈ വർഷത്തെ അലിഫ് മീം കവിതാ പുരസ്കാരം കവിയും മാധ്യമപ്രവർത്തകനുമായ ഒ പി സുരേഷിന് സമ്മാനിച്ചു. മീം കവിയരങ്ങിന്റെ ഉദ്ഘാടന വേദിയിൽ വെച്ച് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയാണ് പുരസ്കാരം കൈമാറിയത്. സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാരദാനച്ചടങ്ങ്.
ഒ പി സുരേഷ് രചിച്ച 'മുത്തു വെളിച്ചം' എന്ന കവിതക്കാണ് അലിഫ് ഗ്ലോബൽ സ്കൂൾ ഏർപ്പെടുത്തിയ 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന ഇത്തവണത്തെ പുരസ്കാരം നൽകിയത്.
കെ സച്ചിദാനന്ദൻ, പി എൻ ഗോപികൃഷ്ണൻ, കെ ടി സൂപ്പി എന്നിവരടങ്ങുന്ന വിദഗ്ധ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ് തുടങ്ങിയവ നേടിയ ഒ പി സുരേഷിന്റെ കാവ്യസംഭാവനകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്. സമകാലിക വിഷയങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ ഇതിനകം ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം