തിന്മകളെ ചെറുക്കാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണം: കാന്തപുരം ഉസ്താദ്


കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമൂഹത്തിലെ തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും നബിദിന സന്ദേശത്തിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള വിശ്വാസികൾ ഭക്തിനിർഭരമായി പ്രവാചകന്റെ 1501-ാമത് ജന്മദിനം ആചരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പള്ളികളും മദ്റസകളും അലങ്കാര ലൈറ്റുകൾ, തോരണങ്ങൾ, വർണക്കടലാസുകൾ എന്നിവയാൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.
വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും മദ്റസ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നാടെങ്ങും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രഭാത മൗലിദ്, വർണാഭമായ ഘോഷയാത്രകൾ, അന്നദാനം, കുട്ടികളുടെ കലാ-സാംസ്കാരിക പ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ എന്നിവയോടെയാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്. പ്രവാചകന്റെ ജീവിതസന്ദേശവും ചരിത്രവും വിളിച്ചോതുന്ന വിവിധ പരിപാടികളിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കാളികളാകുന്നു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
സാഹിത്യ ശില്പശാലക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും...
മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് കൈമാറും...
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം