അന്താരാഷ്ട്ര മീലാദ് സമ്മേളനം: മുംബൈയിൽ പ്രചാരണ സംഗമം

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മുബൈയിൽ നടന്ന പ്രചാരണ സംഗമം.

അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി മുബൈയിൽ നടന്ന പ്രചാരണ സംഗമം.
മുംബൈ: തിരുനബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മർകസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5 ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൻ്റെ മുംബൈ പ്രചാരണം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്നു.
അന്താരാഷ്ട്ര പണ്ഡിതരും പ്രകീർത്തന സംഘങ്ങളും അണിനിരക്കുന്ന സമ്മേളനത്തിന്റെ സന്ദേശം പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ പ്രചാരണ സംഗമങ്ങളും വിളംബര റാലിയും നടത്തിയത്.
ഡോംഗ്രി മർകസ് ഹാളിൽ നടന്ന പ്രചാരണ പരിപാടിയിൽ സയ്യിദ് ഷമീം, അബ്ദുല്ല സഖാഫി, അക്ബർ ചക്ള, ഇബ്റാഹിം സുഹ്രി, സുഹ്റി, ഖാലിദ് സംബന്ധിച്ചു. വർളി സീ ഫേസ് റോഡിൽ ശാഫി ഹാജി വർളി, ജുനൈസ് മുഈനി, ധാരാവി ഗൗസിയ സുന്നി ശാഫി മസ്ജിദിൽ ഇർഫാൻ നഈമി, മുന്നാ ഭായി, അശ്റഫ് സഅദി, ഹംസ ധാരാവി, ചീറ്റാ ക്യാമ്പിൽ ഹകീം അംജദി, റഹീം മുഈനി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം