ജെ.ആർ.എഫ് നേടി ഹാഫിള് നിസാം സഖാഫി


കൊയിലാണ്ടി: മർകസ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി അക്കാദമിക് ഹെഡും പൂർവ വിദ്യാർഥിയുമായ ഹാഫിള് നിസാം സഖാഫി യു.ജി.സി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് കരസ്ഥമാക്കി. കണ്ണൂർ വിളക്കോട് സ്വദേശികളായ സി.കെ അശ്റഫ് - റംല ദമ്പതികളുടെ മകനാണ്.
ഖുർആൻ ഹൃദിസ്ഥമാക്കിയവരുടെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്ന മർകസ് സ്ഥാപനമാണ് കൊയിലാണ്ടി പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി. 2016 ബാച്ച് വിദ്യാർഥിയായിരുന്ന നിസാം സഖാഫി ഉന്നതപഠനത്തിന് ശേഷം സ്ഥാപനത്തിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് ഈ നേട്ടം. മാനേജ്മെന്റും അധ്യാപകരും പൂർവ വിദ്യാർഥി സംഘടനയും അദ്ദേഹത്തെ അഭിനന്ദിച്ചു.
മർകസ് കാമ്പസ് മൗലിദ് പ്രൗഢമായി ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം