അന്താരാഷ്ട്ര മീലാദ് സമ്മേളനം; ഡൽഹിയിൽ പ്രകീർത്തന സദസ്സും പ്രചാരണ സംഗമവും


ന്യൂഡൽഹി: ഈ മാസം 5 ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഡൽഹി മർകസ് സീനത്തുല്‍ മദാരിസിൽ ‘വസന്തം’ എന്ന പേരിൽ പ്രകീർത്തന സദസ്സും പ്രചാരണ സംഗമവും നടത്തി. ദരിയാഗഞ്ചിലെ ഖാഇദ്-എ-മില്ലത്ത് സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രാൻഡ് മൗലിദ്, ഇസ്ലാമിക പ്രഭാഷണം, കുട്ടികളുടെ നബിദിന പരിപാടികൾ, ദഫ്–ഫ്ലവർ ഷോ, സമ്മാന വിതരണം തുടങ്ങിയവ അരങ്ങേറി.
അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ലക്ഷ്യവും പരിപാടിയുടെ വിശദാംശങ്ങളും പരിപാടിയിൽ അവതരിപ്പിച്ചു. തിരുനബി സ്നേഹവും മീലാദ് സന്ദേശവും പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം കുട്ടികളുടെ കലാ-സാംസ്കാരിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ‘വസന്തം ’26’ വേദിയായി.
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം