സുന്നി വിദ്യാഭ്യാസ ബോർഡ് എക്സലൻസി അവാർഡ്: കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിന് ഇത്തവണയും നേട്ടം

കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിന് ലഭിച്ച എക്സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിക്കുന്നു.

കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂളിന് ലഭിച്ച എക്സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിക്കുന്നു.
കോഴിക്കോട്: പത്താം തരം പൊതുപരീക്ഷയിൽ മികച്ചനേട്ടം കരസ്ഥമാക്കിയ മദ്റസകൾക്കുള്ള ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡിന്റെ എക്സലൻസി അവാർഡ് നേടി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ. തുടർച്ചയായ നാലാം വർഷമാണ് ഈ നേട്ടം സ്കൂളിനെ തേടിയെത്തുന്നത്. 2024-25 അധ്യയന വർഷത്തെ പൊതുപരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതിലൂടെയാണ് സ്കൂളിന് അവാർഡ് ലഭിച്ചത്. 17 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് പ്ലസുമുണ്ട്.
മുഴുവൻ മാർക്കും നേടിയവർക്ക് എഡ്യൂക്കേഷണൽ ബോർഡ് നൽകുന്ന പ്രതിഭാ പുരസ്കാരത്തിന് ഇസ്സ ഫാത്വിമ ഇ സി, നജ ഫാത്വിമ ഇ, നാഫിയ നസ്റിൻ, ആഇശ ലുബ്ന എന്നീ വിദ്യാർഥികൾ അർഹരായി. സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ഇതേ സ്കൂളിലെ മുഹമ്മദ് ബിശ്ർ, ദിയാന മുജ്തബിൻ എംഎ, മിൻഹ ഫാത്വിമ കരസ്ഥമാക്കി. മർകസ് ഗ്രൂപ് ഓഫ് സ്കൂൾസിന് കീഴിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി, എ ആർ നഗർ സ്കൂളുകളും ഇത്തവണ എക്സലൻസി അവാർഡ് നേടിയിട്ടുണ്ട്.
മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റിനെയും അധ്യാപകരെയും വിദ്യാർഥികളെയും മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭിനന്ദിച്ചു. എക്സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ ഉസ്താദിന് സമർപ്പിച്ചു. ചടങ്ങിൽ അബ്ദുൽ മഹ്മൂദ് കെകെ, ജബ്ബാർ സഖാഫി, സിറാജുദ്ദീൻ പനങ്ങോട്ടിൽ, നാസർ ഹിശാമി സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം