മർകസ് ഗേൾസിൽ 'പുസ്തകം ഒരു ചങ്ങാതി' പദ്ധതിക്ക് തുടക്കം


കുന്ദമംഗലം: മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'പുസ്തകം ഒരു ചങ്ങാതി' പദ്ധതിക്ക് തുടക്കമായി. മർകസ് എജ്യുക്കേഷനൽ വിഭാഗം അസ്സോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് വിദ്യാർഥികളിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ നിയാസ് ചോല, സി മുഹമ്മദ് ഷാജി, ഒ ടി മുഹമ്മദ് ശഫീഖ് സഖാഫി പ്രസംഗിച്ചു. സാഹിത്യ ക്വിസ്, ക്ലാസ്സ് ലൈബ്രറി രൂപവത്കരണം, വായന മത്സരം, അക്ഷര മരം, ആസ്വാദനക്കുറിപ്പ്, രചനാമത്സരം, കഥാപാത്ര ചിത്രീകരണം, ചിത്ര രചനയിലൂടെ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം