സഹ്റ ഹുഫാസ് കോൺവെക്കേഷൻ പ്രൗഢമായി

ദുബൈ മർകസ് സഹ്റത്തുൽ ഖുർആനിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ വിശിഷ്ട അതിഥികളോടൊപ്പം

ദുബൈ മർകസ് സഹ്റത്തുൽ ഖുർആനിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ വിശിഷ്ട അതിഥികളോടൊപ്പം
ദുബൈ: മതകാര്യ വകുപ്പിന്റെ അനുമതിയോടെ റാഷിദിയ്യയിൽ പ്രവർത്തിക്കുന്ന മർകസ് സഹ്റത്തുൽ ഖുർആനിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, പോർച്ചുഗൽ സ്വദേശികളായ 10 ഹാഫിളുകളും അൽ ഫുർഖാൻ ഖുർആൻ പഠന കോഴ്സ് പൂർത്തിയാക്കിയ 10 രക്ഷിതാക്കളുമാണ് ബിരുദം സ്വീകരിച്ചത്. ദുബൈ ഇസ്ലാമിക് അഫേഴ്സ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശൈഖ് മുഹമ്മദ് അബ്ദുള്ള അൽ ഹാഷിമി സനദ്ദാനം നിർവഹിച്ചു. ഡോ. മുഹമ്മദ് ഖാസിം അനുമോദന പ്രഭാഷണം നടത്തി. ശൈഖ് ഹസൻ സങ്കൂർ, ഹസൻ ഹാജി ഫ്ലോറ, ഡോ. അബ്ദുൽ കരീം വെങ്കിടങ്ങ്, ജിജോ ജലാൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സഹ്റ മാനേജിങ് ഡയറക്റ്റർ യഹ്യ സഖാഫി അധ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുൽ ലത്തീഫ് സഖാഫി കോടമ്പുഴ, അലി മദനി കളന്തോട്, നവാസ് എടമുട്ടം, അസ്ലം ഹാജി ചൊക്ലി, അഷ്റഫ് എറണാകുളം, ഉമറുൽ ഫാറൂഖ് തലശ്ശേരി സംബന്ധിച്ചു. ഹാഫിള് അഡ്വ. അഹ്മദ് മുർഷിദ് അൽ മാലികി സ്വാഗതവും ഹാഫിള് ഉമർ സഖാഫി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം