'ഇഹ്സാൻ-25' സഖാഫി ശൂറ തര്‍മീം, മുവാസ സമർപ്പണവും അനുസ്മരണ സംഗമവും ഇന്ന് മർകസിൽ


കോഴിക്കോട്: മർകസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി സഖാഫി ശൂറ ആവിഷ്കരിച്ച തര്‍മീം, മുവാസ പദ്ധതികളുടെ സമർപ്പണവും പ്രാർഥന സംഗമവും 'ഇഹ്സാൻ' ഇന്ന് മർകസിൽ നടക്കും. മരണപ്പെട്ട ഉസ്താദുമാരെയും സഖാഫികളെയും ചടങ്ങിൽ അനുസ്മരിക്കും. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട തര്‍മീം, മുവാസ പദ്ധതികൾക്ക് മികച്ച പിന്തുണ നൽകിയവർക്കുള്ള അവാർഡ് ദാനവും പരിപാടിയുടെ ഭാഗമായി നടക്കും.
കാമിൽ ഇജ്തിമ ഓഡിറ്റോറിയത്തിൽ നാളെ പത്തിന് ആരംഭിക്കുന്ന പദ്ധതി സമർപ്പണം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ശൂറ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഡോ.കുഞ്ഞിമുഹമ്മദ് സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും.
ജാമിഅ മർകസിൽ നിന്നും പഠനം പൂർത്തീകരിച്ച പണ്ഡിതരുടെ കൂട്ടായ്മയായ സഖാഫി സ്കോളേഴ്സ് കൗൺസിലിന് കീഴിൽ വൈജ്ഞാനിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ഇതിനകം ഒട്ടനവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. മർകസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ശാക്തീകരണവും ഇതിൽ ഉൾപ്പെടും. ചടങ്ങിൽ വി.പി.എം ഫൈസി വില്യാപള്ളി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ കരീം ഹാജി ചാലിയം, ഡോ.ഹുസൈന് സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, പി.സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ തുടങ്ങിയവർ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം