കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂളിൽ ആയിരം പുസ്തക സമാഹരണത്തിന് തുടക്കം

കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂളിൽ പുസ്തക സമാഹരണത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ പുസ്തകം നൽകി നിർവഹിക്കുന്നു.

കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂളിൽ പുസ്തക സമാഹരണത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ പുസ്തകം നൽകി നിർവഹിക്കുന്നു.
പൂനൂർ: വായനോത്സവത്തിൻ്റെ ഭാഗമായി കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂളിൽ ആയിരം പുസ്തക സമാഹരണത്തിന് തുടക്കമായി. സ്കൂൾ ലൈബ്രറി ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നിലവിലുള്ള പുസ്തകങ്ങൾക്ക് പുറമെ കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുന്നത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവരിൽ നിന്നാണ് പുസ്തക ശേഖരണം. നേരിട്ട് കണ്ടും ഗൃഹസന്ദർശനം നടത്തിയുമാണ് വിദ്യാർഥികൾ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പുസ്തകങ്ങൾ സ്വീകരിക്കുന്നത്. പുസ്തക ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.
പുസ്തക സമാഹരണത്തിൻ്റെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ പുസ്തകം നൽകി നിർവഹിച്ചു. വിദ്യാർഥി അൽഫിദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് കെ ശ്രീജ ടീച്ചർ, ശഫീഖ് കാന്തപുരം, ഇ കെ ഷംല , അബ്ദുൽ വാജിദ് പി തുടങ്ങിയവർ സംബന്ധിച്ചു. മുത്തശ്ശി കഥ, പുസ്തക സമാഹരണം, കുഞ്ഞി കൈയില്‍ ഒരു പുസ്തകം, വായനാ മത്സരം, അക്ഷര മരം, ആല്‍ബം തയ്യാറാക്കല്‍, അമ്മ വായന, ലൈബ്രറി സന്ദര്‍ശനം, പുസ്തക പ്രദര്‍ശനം, ക്ലാസ് ലൈബ്രറി വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് പുസ്തകോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം