കാന്തപുരം ഈസ്റ്റ് എ എം എൽ പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കം


പൂനൂർ: കൂട്ടുകാർ ചേർന്ന് കഥകളുണ്ടാക്കിയും പുത്തൻ വരികളൊരുക്കി കവിതകൾ ചൊല്ലിയും ചോയിമഠം കാന്തപുരം ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് കെ. ശ്രീജ ടീച്ചർ അധ്യക്ഷത വഹിച്ചു. ശഫീഖ് കാന്തപുരം, പി. സബീന, കെ. ഫസീല, പി. അബ്ദുൽ വാജിദ് എന്നിവർ സംസാരിച്ചു. ഇ.കെ. ഷംല സ്വാഗതവും കെ.ജി. ശ്രീഹരി നന്ദിയും പറഞ്ഞു. ക്വിസ്, കൈയെഴുത്ത്, വായന മത്സരം, പോസ്റ്റർ നിർമാണം, പദനിർമാണം ഉൾപ്പെടെ സ്കൂൾ അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം