സമസ്ത മുസ്ലിം സമൂഹത്തെ പുനർനിർമിച്ച പ്രസ്ഥാനം: കാന്തപുരം ഉസ്താദ്
മർകസിൽ സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 100-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മർകസിൽ നടന്ന സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
മർകസിൽ സമസ്ത സ്ഥാപകദിനാചരണം പ്രൗഢമായി...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 100-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മർകസിൽ നടന്ന സംഗമത്തിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു.
കോഴിക്കോട്: പല നിലയിൽ അരക്ഷിതാവസ്ഥ നേരിട്ട കാലത്ത് മുസ്ലിം സമൂഹത്തെ അറിവുകൊണ്ടും ആശയം കൊണ്ടും പുനർനിർമിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. 100-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് മർകസിൽ നടന്ന പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പാരമ്പര്യ ഇസ്ലാമിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും സാമുദായിക ഐക്യവും പുരോഗതിയും സാധ്യമാക്കുന്നതിലും മുസ്ലിം സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും സമസ്ത നിർവഹിച്ച പങ്ക് വളരെ വലതുതാണെന്നും കാന്തപുരം പറഞ്ഞു.
ചടങ്ങിൽ സമസ്ത മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ പതാകയുയർത്തി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, വിവിധ കീഴ്ഘടകങ്ങളുടെ സാരഥികൾ, പ്രവർത്തകർ സംബന്ധിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ചരിത്ര പഠനക്ലാസിൽ അബൂബക്കർ സഖാഫി പന്നൂർ വിഷയമവതരിപ്പിച്ചു. വിവിധയിടങ്ങളിലെ മർകസ് സ്ഥാപനങ്ങളിലും സ്കൂളുകളിലും വിപുലമായ ദിനാചരണ പരിപാടികൾ നടന്നു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം