സമസ്ത നൂറാം സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് നോളജ് സിറ്റിയില്‍ തുടക്കമായി

മര്‍കസ് നോളജ് സിറ്റിയിലെ വിറാസില്‍ നടന്ന സമസ്ത നൂറാം സ്ഥാപക ദിനാഘോഷത്തില്‍ സി എസ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തുന്നു

മര്‍കസ് നോളജ് സിറ്റിയിലെ വിറാസില്‍ നടന്ന സമസ്ത നൂറാം സ്ഥാപക ദിനാഘോഷത്തില്‍ സി എസ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തുന്നു
നോളജ് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം സ്ഥാപക ദിനാഘോഷങ്ങള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ തുടക്കമായി. വിറാസില്‍ നടന്ന ചടങ്ങില്‍ സമസ്ത മലപ്പുറം ജില്ല മുശാവറ അംഗം സി എസ് മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. 'സമസ്ത; 100 പ്രകാശ വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ അല്‍ വാരിസ് സിനാന് സജീര്‍ സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ പ്രതിജ്ഞയും മധുര വിതരണവും നടന്നു. വൈകീട്ട് നടന്ന 'ലുമേണ്; സെലിബ്രേറ്റിംങ് അവര്‍ ലുമിനറീസ്' സെഷനില്‍ മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ സംസാരിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത ചരിത്ര പഠനം, മഹാരഥന്മാരെ അനുസ്മരിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികളാണ് വിറാസ് വിദ്യാര്‍ഥി യൂണിയന് രിവാഖിന്റെ നേതൃത്വത്തില്‍ വിറാസില്‍ നടക്കുന്നത്. മുഹ്യുദ്ദീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്സനി മഞ്ഞപ്പറ്റ, സജീര്‍ ബുഖാരി, മുഹമ്മദ് നൂറാനി വള്ളിത്തോട്, ഷംസീര്‍ നൂറാനി, സുഹൈല്‍ സഖാഫി നല്ലളം, നൗഫല്‍ പി പി സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം