മർകസ് സാന്ത്വനം പദ്ധതി നാടിന് സമർപ്പിച്ചു

ആർ സി എഫ് ഐ യുമായി സഹകരിച്ച് നാദാപുരം സോൺ എസ് വൈ എസ് സാന്ത്വനം പദ്ധതികളുടെ സമർപ്പണം

ആർ സി എഫ് ഐ യുമായി സഹകരിച്ച് നാദാപുരം സോൺ എസ് വൈ എസ് സാന്ത്വനം പദ്ധതികളുടെ സമർപ്പണം
നാദാപുരം: മർകസ് ചാരിറ്റി വിഭാഗമായ ആർ സി എഫ് ഐയുമായി സഹകരിച്ച് നാദാപുരം സോൺ എസ് വൈ എസ് സാന്ത്വനം വിഭാഗം നടപ്പാക്കുന്ന ഏഴ് ലക്ഷം രൂപയുടെ സാന്ത്വന പദ്ധതികളുടെ സമർപ്പണം കയനോളി താജുൽ ഉലമ സുന്നി സെൻ്ററിൽ നടന്നു. കോഴിവളർത്തൽ യൂനിറ്റുകൾ, തെങ്ങിൻ തൈകൾ, വീൽചെയറുകൾ, തയ്യൽ മെഷീനുകൾ, കണ്ണടകൾ, സ്കൂൾ ബാഗുകൾ തുടങ്ങി പത്തോളം പദ്ധതികൾ 170 കുടുംബങ്ങൾക്കാണ് ജീവിതോപാധി നൽകിയത്.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് പുന്നോറത്ത് അമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ എസ് വൈ എസ് പ്രസിഡൻ്റ് മുനീർ സഖാഫി ഓർക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ആർ സി എഫ് ഐ പ്രതിനിധി മർസുഖ് നൂറാനി പദ്ധതി വിശദീകരണം നടത്തി. ഇസ്മാഈൽ സഖാഫി തിനൂർ, സലാം നൂറാനി വേളം, നിസാർ ഫാളിലി സംബന്ധിച്ചു. യൂനുസ് അഹ്സനി സ്വാഗതവും മൂസക്കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം