എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റ്; ആദ്യ അഞ്ച് റാങ്കുകളില്‍ നാലും സ്വന്തമാക്കി മര്‍കസ് യുനാനി മെഡി. കോളജ് വിദ്യാര്‍ഥികള്‍
ഹുസ്ന, ബരീറ, നസാഹ, ഹാഫിസ മറിയം ഒ പി എന്നിവരാണ് ക്രമപ്രകാരം 1, 2, 3, 5 റാങ്കുകള്‍ നേടിയത്...

ഹുസ്ന, ബരീറ, നസാഹ, ഹാഫിസ മറിയം ഒ പി എന്നിവരാണ് ക്രമപ്രകാരം 1, 2, 3, 5 റാങ്കുകള്‍ നേടിയത്...

നോളജ് സിറ്റി : നാഷനല്‍ ആയുഷ് മിഷന് (എന്‍ എ എം) നടത്തിയ മെഡിക്കല്‍ ഓഫീസര്‍ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ മികച്ച നേട്ടവുമായി മര്‍കസ് യുനാനി മെഡി. കോളജ് പൂര്‍വ വിദ്യാര്‍ഥികള്‍. ആദ്യ അഞ്ച് റാങ്കുകളില്‍ നാലും സ്വന്തമാക്കിയാണ് മര്‍കസ് യുനാനിയുടെ പൂര്‍വ വിദ്യാര്‍ഥികള്‍ തിളങ്ങിയത്. ഹുസ്ന നല്ലെങ്ങല് ഒന്നാം റാങ്കും ബരീറ സി കെ രണ്ടാം റാങ്കും നസാഹ മൂന്നാം റാങ്കും നേടിയപ്പോള്‍ ഹാഫിസ മറിയം ഒ പി അഞ്ചാം റാങ്കുമാണ് നേടിയത്. ഹുസ്ന, ബരീറ, നസാഹ എന്നിവര്‍ 2017- 22 ബാച്ചിലെ വിദ്യാര്‍ഥികളും ഹാഫിസ മറിയം ഒ പി 2018- 23 ബാച്ചിലെ വിദ്യാര്‍ഥിനിയുമാണ്. റാങ്ക് ജേതാക്കളെ മര്‍കസ് യുനാനി മെഡി. കോളജ് മാനേജ്മെന്റും സ്റ്റാഫും അഭിനന്ദിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം