ഉത്തരവാദിത്വ നിർവഹണം മാതൃകാപരമാകണം: സി മുഹമ്മദ് ഫൈസി

ജാമിഅ മദീനതുന്നൂർ ആന്വൽ കോൺഫ്ലുവൻസ്' 2025 അക്കാഡമിക് ലീഡേഴ്സ് കോൺക്ലൈവ് ഉദ്ഘാടനം സി.മുഹമ്മദ് ഫൈസി നിർവഹിക്കുന്നു

ജാമിഅ മദീനതുന്നൂർ ആന്വൽ കോൺഫ്ലുവൻസ്' 2025 അക്കാഡമിക് ലീഡേഴ്സ് കോൺക്ലൈവ് ഉദ്ഘാടനം സി.മുഹമ്മദ് ഫൈസി നിർവഹിക്കുന്നു
കോഴിക്കോട്: ഉത്തരവാദിത്വം മാതൃകാപരമായി നിർവഹിക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി പ്രസ്താവിച്ചു. ജാമിഅ മദീനതുന്നൂർ ആന്വൽ കോൺഫ്ലുവൻസ്' 2025 അക്കാഡമിക് ലീഡേഴ്സ് കോൺക്ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും പരിശീലനവും കരുത്തും നേടി നേതൃത്വ ഗുണങ്ങൾ നിരന്തരം വികസിപ്പിക്കണം.അലിവും ഗൗരവവും സമ്മിശ്രമായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് വിജയിക്കുന്ന ലീഡേഴ്സെന്നും അദ്ദേഹം ഓർമപ്പെടുത്തി. ജാമിഅ റെക്ടർ കം ഫൗണ്ടർ ഡോ മുഹമ്മദ് അബ്ദുൽഹകീം അസ്ഹരി കോൺഫ്ലുവൻസ് മെസ്സേജ് നൽകി.അബു സ്വാലിഹ് സഖാഫി അധ്യക്ഷത വഹിച്ചു. അക്കാഡമിക് ലീഡർഷിപ്പ് പ്രൊഫ. ഉമറുൽ ഫാറൂഖ്, ഹോണറിങ് പയനീർസ് അബൂബക്കർ സഖാഫി വെണ്ണക്കോട്,ഓഫീസ് പ്രൊഫഷനലിസം അഡ്വ. തൻവീർ ഉമർ ,കോൺഫ്ലുവൻസ് സൈൻ ആസഫ് നൂറാനി,കരിക്കുലം ഫോക്കസ് സയ്യിദ് ത്വാഹ നൂറാനി,ഡോക്യൂമെന്റഷൻ ലാൻഗേജ് ഡോ. ശാഹുൽ ഹമീദ് നൂറാനി,ബിൽഡിംഗ് റിലേഷൻഷിപ്പ് ഇർശാദ് നൂറാനി അവതരിപ്പിച്ചു.ലീഡേഴ്സ് ലാബിന് ജോസഫ് വയനാടും ഐഡിയ ജാമിന് യൂനുസ് അഹ്സനി, ഫാസിൽ നൂറാനി,മുജ്തബ നൂറാനി തുടങ്ങിയവരും നേത്രത്വം നൽകി.അക്കാദമിക്,ഫൈനാൻസ് ,മെന്റേഴ്സ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. രണ്ട് ദിവസം നീണ്ട് നിന്ന സംഗമത്തിൽ ജാമിഅ മദീനതുന്നൂർ സ്റ്റേറ്റ് കാമ്പസ് ഇൻചാർജുമാരും അക്കാഡമിക് ഓഫീസർമാരും പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം