ഹള്റയും മമ്പുറം തങ്ങള്‍ അനുസ്മരണവും നാളെ ജാമിഉല്‍ ഫുതൂഹില്‍
കാന്തപുരം ഉസ്താദും സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടിയും നേതൃത്വം നല്‍കും...

കാന്തപുരം ഉസ്താദും സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടിയും നേതൃത്വം നല്‍കും...

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കാറുള്ള മാസാന്ത ഹള്റതുല്‍ ഫുതൂഹ് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച നടക്കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും. മഗ്രിബ് നിസ്കാര ശേഷം നടക്കുന്ന ഖാദിരിയ്യ ഹള്റക്ക് സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കാറുണ്ട്. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്. പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. 6 മണിക്ക് ദാലഇലുല് ഖൈറാത്തോടെ തുടക്കമാകും. തുടര്‍ന്ന്, വിര്‍ദുല്ലത്വീഫ്, അനുസ്മരണം, ഖാദിരിയ്യ ഹള്റ, പ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ നടക്കും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, സി പി ശാഫി സഖാഫി, അലിക്കുഞ്ഞി മുസ്ലിയാര്, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര്, മുഹിയുദ്ദീന് ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം