പാരന്റിംങ്: തിരുനബി മാതൃകകള്‍: ശമാഇല്‍ പഠന കോഴ്സിലേക്ക് രജിസ്ട്രേഷന് ആരംഭിച്ചു


കോഴിക്കോട്: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കുന്ന ശമാഇലു റസൂല്‍ പഠന കോഴ്സ് അഞ്ചാം എഡിഷന് പ്രഖ്യാപിച്ചു. 'പാരന്റിങ്; തിരുനബി മാതൃകകള്‍' എന്ന വിഷയത്തിലാണ് ഇത്തവണ ക്ലാസുകള്‍ നടക്കുക. തിരുനബി ജീവിതം അടുത്തറിഞ്ഞ് ജീവിതത്തില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
ഏഴു ദിവസമാണ് കോഴ്സ് കാലാവധി. ആദ്യ ആറു ദിവസങ്ങളില്‍ ഓണ്‍ലൈനായും അവസാന ദിവസം ഓഫ്ലൈനായി മര്‍കസ് നോളജ് സിറ്റിയിലുമായിരിക്കും ക്ലാസുകള്‍ നടക്കുക. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അന്ന് നടക്കും. മലയാളം, ഉര്‍ദു ഭാഷകളില്‍ നടക്കുന്ന പഠന ക്ലാസില്‍ ലിംഗ, പ്രായ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
രജിസ്ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക. +91 89438 75376
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം